videos

[Videos][txvideo]

ബാഹുബലി@500cr, അഞ്ഞൂറ് കോടി ക്ളബ്ബിലെത്തിയ മൂന്നാമത്തെ ഇന്ത്യന് ചിത്രം.!

 

എസ് എസ് രാജമൗലി സംവിധാനം
ചെയ്ത ബാഹുബലി അഞ്ഞൂറ്
കോടി ക്ളബ്ബില്. റിലീസ് ദിനം
മുതല് ആഗസ്റ്റ് 2 വരെയുള്ള
എല്ലാ റിലീസ്
കേന്ദ്രങ്ങളിലെയും കളക്ഷന്
പരിഗണിച്ചാണ് ഈ നേട്ടം.
ഇന്ത്യന് സിനിമയിലെ
മൂന്നാമത്തെ അഞ്ഞൂറ് കോടി
ചിത്രമെന്ന നേട്ടവും ബാഹുബലി
സ്വന്തമാക്കി. ഈ നേട്ടം
സ്വന്തമാക്കുന്ന ആദ്യ
ഇന്ത്യന് പ്രാദേശികഭാഷാ
ചിത്രവുമാണ് ബാഹുബലി. ആമിര്
ഖാനെ നായകനാക്കി രാജ്കുമാര്
ഹിറാനി സംവിധാനം ചെയ്ത
പികെ,ആമിറിന്റെ തന്നെ ധൂം ത്രീ
എന്നിവയാണ് ഇതിന് മുമ്പ്
അഞ്ഞൂറ് കോടി കളക്ഷനില്
പിന്നിട്ട സിനിമകള്.
രണ്ട് പതിപ്പുകളിലായി 250
കോടിയോളം
മുതല്മുടക്കിലൊരുക്കി
ബാഹുബലി
തെലുങ്ക്,തമിഴ്,മലയാളം,ഹിന്ദി
പതിപ്പുകളിലായാണ്
തിയറ്ററുകളിലെത്തിയത്.
സിനിമയുടെ രണ്ടാംഭാഗമായ
ബാഹുബലി ദ കണ്കഌഷന്
അടുത്തവര്ഷം ആദ്യമാസം
റിലീസിനെത്തും.
പ്രഭാസ്,റാണാ
ദഗുബട്ടി,അനുഷ്കാ ഷെട്ടി,തമന്ന
എന്നിവരാണ് ബാഹുബലിയിലെ
താരങ്ങള്. ബാഹുബലി അഞ്ഞൂറ്
കോടി കഌബ്ബിലെത്തിയ
തെലുങ്ക് സിനിമയുടെ
ചരിത്രത്തിലെ ഏറ്റവും വലിയ
നേട്ടം സ്വന്തമാക്കുമ്പോള്
രണ്ടാം ഭാഗത്തിന്റെ പോസ്റ്റ്
പ്രൊഡക്ഷന് തിരക്കിലാണ്
സംവിധായകന് രാജമൗലി.

No comments:
Write comments