*അടി കപ്യാരേ കൂട്ടമണി*
കണ്ടിരിക്കാവുന്ന ഒരു എൻറ്റർടെയ്നർചാർലിക്കും ജോ&ദ ബോയ്ക്കും സമ്മിശ്ര പ്രതികരണം കേട്ടതിനാലും ഇന്ന് കൂടുതൽ പേരും 2 കൺട്രീസ് കാണാൻ പോകുന്നതിനാലും ഒരുവ്യത്യസ്തതയ്ക്കു വേണ്ടി അടി കപ്യാരേ കൂട്ടമണി കാണാൻ ഞാൻ തീരുമാനമെടുത്തു..പ്രതീക്ഷിച്ചതിലും അധികം ആൾക്കാർ ഉണ്ടായിരുന്നു സിനിമ കാണാൻ..ചില കോമഡി സീനുകളൊക്കെ നന്നായിട്ടുണ്ട്..പ്രത്യേകിച്ച് കത്തിയിലെ സീനിനെ ട്രോലുന്നതും മുകേഷിൻറ്റെ സെൽഫ് ട്രോളും ഒക്കെ..വെറുതേ കണ്ടിരിക്കാമെന്നല്ലാതെ കാര്യമായ കഥയോ മറ്റോ ഒന്നുമില്ല..ബിജുക്കുട്ടനും നീരജും അജുവുമെല്ലാം കോമഡിരംഗങ്ങൾ നന്നായി ചെയ്തിട്ടുണ്ട്..ധ്യാൻ& നമിത വല്യ കുഴപ്പമില്ല..പാട്ടുകളൊന്നും അത്ര നിലവാരം പുലർത്തിയില്ല..2nd ഹാഫ് 1st ഹാഫിനേക്കാൾ കുറച്ചുകൂടി interesting ആയിരുന്നു..ട്രൈലറും ടീസറുമൊക്കെ കണ്ടിട്ട് ചളി നിലവാരമാണ് പ്രതീക്ഷിച്ചത്..നല്ല സിനിമയെന്ന് പറയാനാകില്ലെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിനു മുകളിൽ വന്നിട്ടുണ്ട്..എന്തിരുന്നാലും അടി കപ്യാരേ കൂട്ടമണി ഒരു തവണ കാണാനുള്ളതുണ്ട്..
റേറ്റിങ്ങ്: 2.75/5
No comments:
Write comments