videos

[Videos][txvideo]

Charlie Users Reviews

 


ചാർളി ◉ A RETROSPECT
■ഒരു മലയാളചിത്രം ഇന്നോളം നേടിയ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു ചാർളി. അനൗൺസ്‌ ചെയ്ത അന്നുമുതൽ ആരംഭിച്ച കാത്തിരിപ്പ്‌, ഫസ്റ്റ്‌ ലുക്ക്‌ ഇറങ്ങിയപ്പോൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നെങ്കിലും, ഫാൻസ്‌ പ്രവർത്തകരുടെ അമിത പ്രതീക്ഷകൾ, ട്രൈലർ എത്തിയ അന്ന് അവസാനിച്ചിരുന്നു.
■പക്ഷേ, നിലവാരമുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന ഒരു ശരാശരി മലയാള സിനിമാ സ്നേഹിയെ സംബന്ധിച്ചിടത്തോളം, ഏറെ പ്രതീക്ഷയുണർത്തിയ ട്രൈലർ ആയിരുന്നു 'ചാർളി'യുടേത്‌. സ്വാഭാവികമായും ഞാൻ ഏറെ പ്രതീക്ഷയോടുകൂടി ചിത്രത്തിനു കയറി.
■129.59 minutes ദൈർഘ്യമുള്ള ഈ ചിത്രം, യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന, ജീവിതത്തെ പോസിറ്റിവ്‌ ആയി കാണുന്ന യുവാവായ ചാർളിയെത്തേടി ഒരു പെൺകുട്ടി കടന്നുവരികയും, അവൾ ചില യാഥാർത്ഥ്യങ്ങളിലൂടെ നായകനിലേക്കെത്തുകയും ചെയ്യുന്നതാണ്‌.
■'ചാർളി' എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ദുൽഖർ സൽമാൻ. ഗാംഭീര്യമുള്ള ശബ്ദത്തോടുകൂടി, വ്യത്യസ്ഥതയുള്ള കഥാപാത്രമായി പ്രത്യക്ഷപ്പെട്ട ദുൽഖറിന്റെ ഈ ചിത്രത്തിലെ പെർഫോമൻസ്‌, ഗംഭീരമായിരുന്നു.,
■പാർവതി ഈ ചിത്രത്തിൽ, ബാംഗ്ലൂരിൽ നിന്നും ജോലിയുപേക്ഷിച്ച്‌ നാട്ടിലെത്തിയ 'ടെസ്സ' എന്ന (മോഡേൺ പെൺകുട്ടിയായ) 'നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. അതിസുന്ദരിയായി കണ്ട പാർവതിയുടെ ഈ ചിത്രത്തിലെ അഭിനയം വളരെ നന്നായിരുന്നു.
■പത്രോസ്‌ എന്ന ദുരൂഹത നിറഞ്ഞ മത്സ്യത്തൊഴിലാളിയായി വേഷമിടുന്നത്‌ ചെമ്പൻ വിനോദ്‌.
■നീരജ്‌ മാധവ്‌ അൻസാരി എന്ന കൊച്ചിക്കാരൻ ടൂറിസ്റ്റ്‌ ഗൈഡായി വേഷമിട്ടു. കോഴിക്കോടൻ ഭാഷയും, മലപ്പുറം ഭാഷയും, തലശ്ശേരി ഭാഷയും ഭംഗിയായി അവതരിപ്പിച്ചിട്ടുള്ള നീരജ്‌ മാധവിന്റെ, ഈ ചിത്രത്തിലെ കൊച്ചിഭാഷയിലുള്ള പെർഫോമൻസ്‌ ഗംഭീരമായിരുന്നു.
■കള്ളൻ സുനി അഥവാ ഡിസൂസ്സ എന്ന രസികനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ സൗബിൻ ഷാഹിർ. 'പ്രേമ'ത്തിലെ ശിവൻ സർ-നു ശേഷം, ഇത്രയും ചിരിപ്പിച്ചത്‌ ആദ്യം.
■നായികയുടെ സഹോദരനായി ടൊവിനോ തോമസ്സും, റാഹേൽ എന്ന കഥാപാത്രത്തെ കെ.പി.എ.സി. ലളിതയും, ക്യൂൻ മേരി എന്ന കതാപാത്രത്തെ കൽപ്പനയും, കുഞ്ഞപ്പൻ എന്ന കഥാപാത്രത്തെ നെടുമുടിവേണുവും അവതരിപ്പിച്ചു.
■ജയരാജ്‌ വാര്യർ, ജോയ്‌ മാത്യു, മോളിയാന്റി, രഞ്‌ജി പണിക്കർ, അപർണ്ണ ഗോപിനാഥ്‌ എന്നിവരും ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു.
♪♬ Music & Original Scores
■സംഗീതത്തിന്‌ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ, അതിമനോഹരമായ ഒരു ക്രിസ്തീയ ഭക്തിഗാനമടക്കം അഞ്ച്‌ പാട്ടുകളുണ്ട്‌. ക്ഷണനേരത്തേക്ക്‌ ഹിറ്റായേക്കാവുന്ന ഗാനങ്ങളുടെ ലിസ്റ്റിൽ അവയുണ്ടാവും. "പുലരികളോ.." എന്നുതുടങ്ങുന്ന ഗാനത്തിന്റെ ഇൻസ്‌ട്രുമെന്റ്സ്‌ ഗംഭീരം. വിജയ്‌ പ്രകാശ്‌ ആലപിച്ച, "ഒരു കരിമുകിലിൻ" എന്നുതുടങ്ങുന്ന ഗാനവും, ഗാനരംഗവും വളരെ നന്നായിരുന്നു. 'പുതുമഴയായ്‌' എന്നുതുടങ്ങുന്ന ഗാനം ശ്രേയാഘോഷാൽ പാടിയതിനേക്കാൾ
ദിവ്യ എസ്‌. മേനോൻ പാടിയതായിരുന്നു നല്ലത്‌. ചിത്രത്തിലെ ഒരു ഗാനം പാടുന്നത്‌ ദുൽഖർ (വേണ്ടായിരുന്നു)
◉Overall view
■ഈ ചിത്രത്തിൽ പ്രണയമില്ല, നല്ല അഭിനയ മുഹൂർത്തങ്ങളില്ല. ശരാശരിയിലും താഴെയുള്ള ഒരു കഥയില്ലാക്കഥ. വലിച്ചുനീട്ടി വികൃതമാക്കിയെന്നും പറയാം. ദുൽക്കർ സൽമാന്റെ പെർഫോമൻസ്‌ മാത്രം കാണുവാൻ വേണ്ടി ടിക്കേറ്റെടുക്കാം.
പ്രതീക്ഷിച്ച വേഗതയില്ലാത്തതും, ചിലസമയങ്ങളിൽ മടുപ്പുളവാക്കിയേക്കാവുന്നതുമായ ശരാശരി ആദ്യപകുതിയും. വേഗതകൈവരിക്കുവാൻ കഴിയാത്ത രണ്ടാം പകുതിയും വെറും തട്ടിക്കൂട്ട്‌ ക്ലൈമാക്സും. ബോറടിപ്പിക്കുന്ന ധാരാളം ക്ലീഷേരംഗങ്ങൾ ചിത്രത്തിലുണ്ട്‌.
■ഇടവേളയ്ക്കു ശേഷം ഒരു മാസ്സ്‌ സീനുണ്ടെങ്കിലും, അടി, ഇടി, വെടിവെയ്പ്പ്‌, സ്ലോമോഷൻ എന്നിവയടങ്ങിയ മാസ്സ്‌ സിനിമ പ്രതീക്ഷിച്ച്‌, ദുൽഖർ സൽമാൻ ഫാൻസ്‌, ഈ ചിത്രം കാണാൻ പോകരുത്‌. ഫാൻസിന്‌ ഇഷ്ടപ്പെടുന്ന യാതൊന്നും ഈ ചിത്രത്തിലില്ല.
■അക്ഷമനായി, Room no.66 തുറക്കുന്നത്‌ കത്തിരുന്ന ഞാനും ഞെട്ടി. നിങ്ങളും ഞെട്ടുമെന്നുറപ്പ്‌.
■ചിത്രത്തിന്റെ കഥ ഉണ്ണി.ആർ (അറിഞ്ഞില്ല, ഉണ്ണി ഇത്ര നന്നായി എഴുതുമെന്ന് അറിഞ്ഞില്ല..)
■ചിത്രം കഴിഞ്ഞിറങ്ങിയപ്പോൾ ഒരു വഴിപോക്കൻ എന്നോട്‌ ചോദിച്ചു: "അണ്ണാ ദുൽക്കറിന്‌ എന്തരാ ജ്വാലി??
ഉത്തരം മുട്ടി ഞാൻ..!
◉My Rating:
★★☆☆☆


ചാർളിയുടെ ആദ്യ
ഷോ കഴിഞ്ഞു. ഇത്രയും ഉത്സവ സമാനമായ
റിലീസും തിരക്കും ഈ അടുത്തകാലത്ത് മലയാളം
കണ്ടിട്ടില്ല.
ചിത്രത്തിന്റെ ആദ്യ പകുതി ദുൽക്കരിന്റെ
സാന്നിധ്യം കുറവാണ്.പാർവതി ആണ് ആദ്യ
പകുതിയിൽ സ്കോർ ചെയ്യുന്നത്. ഇന്റർവൽ
ആയതോടെ സീൻ മൊത്തം മാറി.ഇടവേളയ്ക്കു
ശേഷം ദുൽക്കർ സിനിമയെ മൊത്തത്തിൽ തന്റെ
കയ്യിൽ ഇട്ടു കളിക്കുകയാണ്. ആരാധകര
സന്തോഷം കൊണ്ട് തീയറ്റർ അക്ഷരാർഥത്തിൽ
ഇളക്കി മറിക്കുകയായിരുന്നു. ഒരു രക്ഷയുമില്ലാത്ത
രണ്ടാം പകുതിയും കിടിലൻ ക്ലൈമാക്സും കണ്ട്
ജനം ഇളകി മറിയുകയാണ്.
ആരാധകരുടെ ഭയം അസ്ഥാനത്തായിരിക്കുന്നു.
അമിത പ്രതീക്ഷ ചിത്രത്തിനു ദോഷം ചെയ്യുമെന്ന്
കരുതിയെങ്കിലും അമിത പ്രതീക്ഷക്കും മുകളിൽ ഒരു
ക്ലൈമാക്സ് നൽകി ദുൽക്കർ ഈ ക്രിസ്തുമസ്
ഇങ്ങെടുത്തിരിക്കുന്നു.


1st half Small Review

ഒരു മരണ മാസ്സ് പ്രതീക്ഷിച്ചു ചെല്ലുന്ന ആരാധകരെ നിരാഷരാക്കിക്കൊന്ദ് ഉള്ള ഒരു intro യോടുകൂടി ഉള്ള തുടക്കം

പാർവതിയെ ഫോക്കസ് ചെയ്ത് ഒരു കഥ അന്വേഷണത്തിലൂടെ കഥ മുന്നോട്ടുപോകുന്നു

ഒറ്റനോട്ടത്തിൽ നോക്കിയാൽ ഒരു സാധാരണ സ്റ്റോറി പക്ഷെ എവിടെ ഒക്കെയോ ഒരു അസാധാരണത്വം കാണുന്നു

ചുരുക്കം പറഞ്ഞാൽ പാർവതി പോളിച്ചുട്ടോ 😍😘😘😘

മാർട്ടിൻ പ്രകാട്ടിന്റെ direction കുഴപ്പമില്ല

സെക്കന്റ്‌ ഹാഫ് ലൂടെ കഥ എങ്ങനെ പോകും എന്ന് നോക്കട്ടെ ;)

Charlie Avg First Half. Quality Camera Work And Good Bgms. Slow Paced But Wachable Till Now. Parvathi & DQ Good. NB-Not 4 Mass Movie Lovers

#Charlie Very Good Second Half and Climax. Entertaining Feel Good Movie. @dulQuer's Career Best Performance. Good Script and Direction 3.25/5

Cinematography Superb. Parvathi Looks Beautiful and Gud Perfo. Another Quality Film From Mollywood & a Big Hit On The Cards

No comments:
Write comments