Movie -Varnakkaazhchakal (2000)
Movie Director- Sundar Das
Lyrics- Yusufali Kecheri
Music- Mohan Sithara
Singers- KS Chithra
ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി
ഇന്നു പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി
(ഇന്ദ്രനീലം)
പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി
ചിത്രവീണമീട്ടിയോമല്‍ച്ചിന്തു പാടാന്‍ വാ
പൊന്നിന്‍ ചിലങ്ക കൊഞ്ചി...
മധു തുളുമ്പി നെഞ്ചില്‍...
വാനം മലരണിഞ്ഞു...
പ്രേമം കുളിര്‍ ചൊരിഞ്ഞു...
(ഇന്ദ്രനീലം)
നെയ്‌വിളക്കിന്‍ നാളമായ് നിന്‍ മന്ദഹാസങ്ങള്‍
പാല്‍ക്കടലില്‍ നീന്തിയെത്തും രാജഹംസങ്ങള്‍
നെഞ്ചില്‍ മാഞ്ഞുപോയല്ലോ പ്രേമപ്പരിഭവങ്ങള്‍
No comments:
Write comments